അവധിക്കാലം തണുക്കുമോ?; ‘വേനലവധി ജൂൺ–ജൂലൈയിലേക്ക് മാറ്റിയാലോ?’: ചർച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി ശിവൻകുട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അവധിക്കാലത്തിന്റെ ചൂടു കുറച്ച് തണുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് സര്‍ക്കാര്‍. ജൂണ്‍, ജൂലൈ മാസത്തിലേക്ക് അവധിക്കാലം മാറ്റുന്നതിനെക്കുറിച്ചാണ് ചര്‍ച്ച സജീവമാകുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടിരിക്കുന്നത്. നിലവില്‍ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണെന്നു മന്ത്രി വ്യക്തമാക്കുന്നു. 

മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്നു മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് ആക്കുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. 

ഇക്കാര്യത്തില്‍ പൊതുജനങ്ങളുളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}