പൊതു തെരെഞ്ഞെടുപ്പിൻ്റെ വീറോടെ നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ പാർലമെൻ്റ് ഇലക്ഷൻ

ഊരകം: പൊതു തെരെഞ്ഞെടുപ്പിൻ്റെ വീറും വാശിയും ഓർമ്മപ്പെടുത്തി  നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ ഊരകം കീഴ്മുറിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. ഇലക്ട്രോണിക് വോട്ടിങ് സംവിധാനത്തിലൂടെ പൊതു തെരെഞ്ഞെടുപ്പിൻ്റെ മുഴുവൻ പ്രക്രിയകളും ഉൾപ്പെടുത്തിയാണ്
സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.    
      
തെരഞ്ഞെടുപ്പ് വിജ്ഞാപനം, വോട്ടർപട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദേശപത്രിക സമർപ്പണം, പെരുമാറ്റച്ചട്ടം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, ഇലക്ഷൻ പ്രചാരണം, പോളിങ് ബൂത്തുകൾ, പ്രിസൈഡിങ് ഓഫിസർമാർ, പോളിങ് ഓഫിസർമാർ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങി തെരഞ്ഞെടുപ്പിന്റെ എല്ലാ ഘടകങ്ങളും കുട്ടികൾക്ക് പരിചയപ്പെടാനാവുന്ന രീതിയിലാണ് തെരെഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിച്ചത്.
   
തെരെഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം  ഹെഡ്മിസ്ട്രസ് കെ. രാഗിണി ടീച്ചർ നിർവ്വഹിച്ചു. ചീഫ് ഇലക്ഷൻ ഓഫീസർ വി. അബ്ദുറഷീദ് മാസ്റ്റർ, അസിസ്റ്റൻ്റ് ഇലക്ഷൻ ഓഫീസർമാരായ നഷീദ ടീച്ചർ, ഖൈറുന്നീസ ടീച്ചർ, സംഗീത ടീച്ചർ, ഷൗക്കത്ത് മാഷ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}