ഹജ്ജ്: കവർ നമ്പർ അനുവദിച്ചുതുടങ്ങി

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്തവർഷത്തെ ഹജ്ജിന് അപേക്ഷിച്ചവരുടെ കവർനമ്പറുകൾ അനുവദിച്ചുതുടങ്ങി. കവർനമ്പർ അപേക്ഷകന് എസ്എംഎസ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പരിശോധിച്ചും നമ്പർ മനസ്സിലാക്കാം.

To advertise here, Contact Us
ആദ്യ കവർനമ്പർ അലോട്‌മെന്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, പി.കെ. അസ്സയിൻ, സി.പി. മുഹമ്മദ് ജസീം, കെ. ഷാഫി, കെ. നബീൽ തുടങ്ങിയവർ പങ്കെടുത്തു.

കവർ നമ്പറിൽ 65+വയസ്സ് വിഭാത്തിന് KLR എന്നും, വിത്തൗട്ട് മെഹറത്തിന് KLWM എന്നും പൊതുവിഭാഗത്തിന് KLF എന്നുമാണുണ്ടാകുക. ജൂലായ് 31 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാസമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. ‘Hajsuvidha’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് 2026 ഡിസംബർ 31 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം.

ഇതുവരെ 5,164 അപേക്ഷകൾ

: ഇതുവരെയായി 5,164 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 894 അപേക്ഷകൾ 65 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും, 713 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 3,557 അപേക്ഷകൾ പൊതുവിഭാഗത്തിലുമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}