വേങ്ങര: "അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്" എന്ന ശീർഷകത്തിൽ മുസ്ലിം യൂത്ത് ലീഗ് അടക്കാപ്പുര ശാഖാ സമ്മേളനം സംഘടിപ്പിച്ചു. ശാഖ പ്രസിഡന്റ് ജംഷീർ സി എം അധ്യക്ഷനായി , വേങ്ങര നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, എ കെ നഫീസ, വി കെ റസാഖ്, സാദിഖ് മൂഴിക്കൽ, ഇബ്രാഹീം അടക്കാപ്പുര, അബ്ദുൽ വഹാബ് എ കെ, അലവി എ കെ, സി എം മമ്മുദു ഹാജി, സാലിഹ് വി കെ തുടങ്ങിയവർ സംസാരിച്ചു.