കോട്ടക്കൽ: ഹരിതകേരളം മിഷൻ വൃക്ഷ വത്കരണത്തിൻ്റെ ഭാഗമായി മാറാക്കര എ.യു.പി.സ്കൂളിൽ വൃക്ഷ തൈകളുടെ കൈമാറ്റം നടത്തി. കുട്ടികൾ കൊണ്ടു വന്ന തൈകൾ പരസ്പരം കൈമാറുന്ന ചടങ്ങ് പ്രൗഢമായി.ഹരിത സേനാംഗങ്ങൾ നേതൃത്വം നൽകിയ പരിപാടി പ്രധാനാധ്യാപിക ടി.വൃന്ദ ഉദ്ഘാടനം ചെയ്തു. ടി.പി.അബ്ദുൽ ലത്വീഫ്,കെ.എസ്.സരസ്വതി,പി.എം.രാധ, ജയശ്രീ,വി.എസ്.ബിന്ദു, ഷഹ്‌ന.എൻ, പി.പി.മുജീബ് റഹ്മാൻ, കെ.പ്രകാശ്,പി.വി.നാരായണൻ, ചിത്ര.ജെ.എച്ച്,പി.ടി.സിന്ധു,ജയശ്രീ.എം പങ്കെടുത്തു.
മാറാക്കര എ.യു.പി.സ്കൂളിൽ വൃക്ഷ തൈ കൈമാറ്റം പ്രൗഢമായി
admin