'വിൽക്കപ്പെട്ടവൻ' നോവൽ പ്രകാശനം ചെയ്തു

വേങ്ങര: യുവ എഴുത്തുകാരൻ വലിയോറയിലെ അസ്‌ലം ചാലിൽ രചിച്ച 'വിൽക്കപ്പെട്ടവൻ' എന്ന നോവൽ പ്രകാശനം ചെയ്തു. പരപ്പിൽ പാറയിലെ അസ്‌ലമിൻ്റെ വീട്ടിൽ പരപ്പിൽ പാറയുവ ജനസംഘം (പി വൈ എസ്) ഒരുക്കിയ വേദിയിൽ ജില്ലാ പഞ്ചായത്തംഗംടി പി എം ബഷീർ അസ്‌ലമിൻ്റെ അധ്യാപിക കൂടിയായിരുന്ന പിടി സരോജിനി ടീച്ചർക്ക് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്. 

ഹാരിസ് മാളിയേക്കൽ അധ്യക്ഷനായി. കൂട്ടുകാരുടെ ഇടയിലും, നാട്ടിലും വളരെ സൗമ്യനായിരുന്ന അസ്‌ലം തൻ്റെ പുസ്തകരചന ആരെയും അറിയിച്ചിരുന്നില്ല. കൂട്ടുകാരിലൊരാൾ പുസ്തകത്തിൻ്റെ കവർ പേജ് നവമാധ്യമത്തിലൂടെ പുറത്തുവിട്ടത് ശ്രദ്ധയിൽപ്പെട്ട പി വൈ എസ് പ്രവർത്തകരാണ് പുസ്തക പ്രകാശനം ശ്രദ്ധേയമാക്കിയത്. 

ശരീഫ് കുറ്റൂർ, ബ്ലോക്ക് പഞ്ചായത്തംഗം അസീസ് പറങ്ങോടത്ത്, പഞ്ചായത്തംഗം മുഹമ്മദ് കുറുക്കൻ, കെ.ഗംഗാധരൻ, പി. മജീദ് മാസ്റ്റർ, യു. ഹമീദലി, അബ്ദുസമദ് കെ.ടി., സമദ് കുറുക്കൻ, സഹീർ അബ്ബാസ് നടക്കൽ , അസീസ് കൈപ്രൻ, മൊയ്തീൻകുട്ടി ടോപ്റ്റിമ, ചെള്ളി അവറാൻ കുട്ടി തുടങ്ങിയവരുടെ അനുമോദനഭാഷണങ്ങൾക്ക് അസ്‌ലം ചാലിൽ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}