വേങ്ങര: സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർക്കായി വേങ്ങര ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസും കൊതുക് നശീകരണത്തിന് അപരാജിത ധൂമചൂർണ്ണ പൗഡർ വിതരണവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞുമുഹമ്മദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, മറ്റ് ഭരണസമിതി അംഗങ്ങൾ, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ. എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ക്ലാസിന് ഡോ. ജിജിമോൾ, ഡോ. ഷെമി എന്നിവർ നേതൃത്വം നൽകി.