ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി

വേങ്ങര: ഇരിങ്ങല്ലൂര്‍ പുഴച്ചാല്‍ എ എല്‍ പി സ്‌കൂൾ രക്ഷിതാക്കള്‍ക്കായി ലഹരി ബോധവല്‍ക്കരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഇ കെ സെയ്ദുബീൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് അസി. സബ് ഇൻസ്പെക്ടർ  ബിജു ബോധവല്‍ക്കരണ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ ടി വി ചന്ദ്രശേഖരന്‍, മാനേജര്‍ പി കെ ഉസ്മാന്‍ ഹാജി, എന്‍ ബുഷ്റ, പി മായിൻകുട്ടി, എ കെ നസീറ പ്രസംഗിച്ചു. പി ടി എ പ്രസിഡന്റായി ടി മൊയ്തീന്‍ കുട്ടിയെയും വൈസ് പ്രസിഡന്റായി സി വിനീഷ് എം ടി എ പ്രസിഡന്റായി എ കെ നസീറ, വൈസ് പ്രസിഡന്റായി സിജി സജീവ് എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}