വേങ്ങര: നിർമാണത്തിനിടയിൽ തകർന്ന കൂരിയാട് ദേശീയപാതയിൽ വയഡറ്റ് നിർ മാണത്തിനായി തൂണുകൾ സ്ഥാപിക്കുന്നതിന് പൈലിങ് ആരംഭിച്ചു. കൂരിയാട് ഭാഗത്തെ അടിപ്പാതമുതൽ കുറ്റൂർ തോട് കഴിയുന്ന ഭാഗംവരെയുള്ള 400 മീറ്റർ മേൽപ്പാലമാണ് നിർമ്മാണമാരംഭിച്ചത്. ഒരേ നിരയിൽ മൂന്നുവരിയായി രണ്ട് പാലങ്ങളാണ് നിർമിക്കുക. വേങ്ങര, കുറ്റൂർ തോടുകൾ കടന്നുപോകുന്ന ഭാഗങ്ങളിൽ 40 മീറ്ററും മറ്റിടങ്ങളിൽ 30 മീറ്ററും അകലത്തിൽ 24 തൂണുകളാണ് സ്ഥാപിക്കുക. മണ്ണിന്റെ ഘടനയനുസരിച്ച് 22മുതൽ 47വരെ മീറ്റർ ആഴ ത്തിലായിരിക്കും കുഴികളെടു ക്കുക.
തകർന്ന ആറുവരിപ്പാതയിലെ കട്ടകളും മണ്ണും പൂർണമായും നീക്കിയശേ ഷമാണ് പാലം നിർമാണത്തിനു തുടക്കമാവുകയെന്നറിയുന്നു. ഡിസംബറിനകം കരാർ കമ്പനി സ്വന്തം ചെലവിൽ വയഡറ്റ് നിർമാണം പൂർത്തി യാക്കണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം. മെയ് 19നാണ് നിർമാണത്തിലിരുന്ന പാതയുടെ കിഴക്കുഭാഗം തകർന്ന് മണ്ണും കട്ടകളും സർവീസ് റോഡിലേക്ക് വീണത്. ഇതേത്തുടർന്ന് നിലച്ച ഗതാഗതം രണ്ടാഴ്ചമുമ്പാണ് രണ്ടുവരിയിലായി പുനഃസ്ഥാപിച്ചത്.