വേങ്ങര സായംപ്രഭാ അംഗം മറിയകുട്ടിയെ അനുസ്മരിച്ചു

വേങ്ങര: സായംപ്രഭയിലെ സ്ഥിരം അംഗവും പ്രശസ്ത മാപ്പിളഗാന ഗായികയുമായ പുളിമൂട്ടിൽ മറിയകുട്ടിയുടെ നിര്യാണത്തെ തുടർന്ന് സായംപ്രഭയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എ.വി മുഹമ്മദ്, രണ്ടത്താണി ഹംസ തുടങ്ങിയ ഗായകരോടൊപ്പം ഗാനമേളകളിൽ പാടിയ അനുഭവം ഇവർക്കുണ്ടായിരുന്നു.  

ഭർത്താവും മക്കളുമില്ലാത്ത മറിയകുട്ടിക്ക് ആത്മസ്നേഹപൂർവമായ ആശ്രയമായിരുന്നു സായംപ്രഭാ ഹോം. അവിടത്തെ ജീവിത അനുഭവങ്ങളെ പാടിയ “സായംപ്രഭാ... അറുപത്തിന്റെ നിറവുകളിൽ...” എന്ന ഗാനരചന ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.  

അവസാനദിനങ്ങളിൽ ചികിത്സ സഹായമായി സായംപ്രഭാ അംഗങ്ങൾ ചേർന്ന് സംഭരിച്ച തുക കൈമാറിയിരുന്നു. അനുസ്മരണ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലിം, വാർഡ് മെമ്പർ സി.പി. കാദർ, ഉണ്ണികൃഷ്ണൻ എം.പി, കമറുബാനു, ഫസൽ കൂളിപ്പിലാക്കൽ, ഇബ്രാഹീം എ.കെ, മുരളി വേങ്ങര, ഗിരിജ ടീച്ചർ, ശ്രീകുമാർ, അബു ഹാജി, പി.കെ. കുട്ടി, ചന്ദ്രൻ യു, മുഹമ്മദ് പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}