കുറ്റാളൂർ ഊരകം കീഴ്മുറി ജി എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് കർക്കടകക്കഞ്ഞി വിതരണം ചെയ്തു

വേങ്ങര: കുറ്റാളൂർ ഊരകം കീഴ്മുറി ജി എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഔഷധക്കൂട്ടുകൾ ചേർത്ത് കർക്കടകക്കഞ്ഞി നൽകി.

നവര അരി, സുചി ഗോതമ്പ്, അശാളി, ചെറുപയർ, അരിയാറ് (അരി ആറ് തരം), നല്ല ജീരകം, പെരുംജീരകം, കരിഞ്ചീരകം, അയമോദകം, ഉലുവശതകുപ്പ, തേറ്റാമ്പരൽ, അമക്കുരം, മഞ്ഞൾ, ലന്തകുരു, ജാതിക്ക പച്ചില, കറുക പട്ട, ജാതിപത്രി, എള്ള് എന്നീ കൂട്ടുകൾ ചേർത്ത് ഉണ്ടാക്കിയ ഔഷധക്കഞ്ഞി കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു.

പ്രധാന അധ്യാപകൻ സുലൈമാൻ, ശശിയേട്ടൻ ജിൻസ് കെ പി, നിബ്രാസ്, മിനി, ശോഭന കെ വി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}