കോട്ടക്കൽ: എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവിന് സമാപിച്ചു. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം സ്വാദിഖ് നിസാമി അനുമോദന പ്രഭാഷണം നടത്തി. ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ഹാരിസ് അഹ്സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സയ്യിദ് ബാഖിർ ഷഹാബ് തങ്ങൾ,എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ സുലൈമാൻ ഹാജി ഇന്ത്യനൂർ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല ജന: സെക്രട്ടറി മുഹമ്മദ് അഫ്സൽ പി ടി വളാഞ്ചേരി, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷമീർ ആട്ടീരി,ഹംസ അഹ്സനി തെന്നല, എൻ എം അബ്ദുള്ള മുസ്‌ലിയാർ,നൗഷാദ് സഖാഫി,ഹബീബ് റഹ്മാൻ ചെറുശോല സംസാരിച്ചു.
സാഹിത്യോത്സവ് പ്രമേയം അടിസ്ഥാനപ്പെടുത്തിയുള്ള സാംസ്കാരിക സംഗമത്തിൽ എസ് എസ് സംസ്ഥാന സെക്രട്ടറി സി എ അഹ്മദ് റാസി, യൂസഫ് സഖാഫി മൂത്തേടം എന്നിവർ സംസാരിച്ചു. തെന്നല, വാളക്കുളം, ഒതുക്കുങ്ങൽ സെക്ടറുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാമ്പസ് വിഭാഗത്തിൽ ഐ സി എം എസ് കോളേജ് എടരിക്കോട്, കെയർ ഡെന്റൽ കോളേജ് ചട്ടിപ്പറമ്പ്, ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി കാമ്പസ് ഗേൾസ് പാരലൽ വിഭാഗത്തിൽ മസ്വാലിഹ് ഹാദിയ അക്കാദമി ചാപ്പനങ്ങാടി, അൽ ഫത്ഹ് ഹാദിയ അക്കാദമി തെന്നല, അന്നിസ എജ്ജ്യു ഹബ്ബ് പുതുപ്പറമ്പ് ആദ്യം മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കെ എ മുസദ്ധിക്കുൽ ഇസ്ലാം പുത്തൂർ കലാപ്രതിഭയായും മുഹമ്മദ് സയ്യാഫ് വാളക്കുളം സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് സർഗ്ഗ പ്രതിഭയായി മുഹമ്മദ് മിർഷാദ് ഐ സി എം എസ് കോളേജ്, കാമ്പസ് ഗേൾസ് പാരലിൽ വിഭാഗത്തിൽ ഫാത്തിമ ഹുസ്ന കെ കെ മസ്വാലിഹ് ഹാദിയ അക്കാദമി യെയും തെരഞ്ഞെടുത്തു. അടുത്തവർഷം സാഹിത്യോത്സവിന് ആതിഥേയത്വം വഹിക്കുന്ന കോട്ടൂർ സെക്ടറിന് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി.