തേഞ്ഞിപ്പലം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിൽ പേവിഷബാധ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രതിജ്ഞയെടുത്തു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പേവിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്തത്.
പേവിഷബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും രോഗം തടയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പേ വിഷബാധയുടെ അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും പ്രതിജ്ഞയിലൂടെ വിദ്യാർത്ഥികൾക്ക് അവബോധം നൽകി. കരുതൽ എന്ന പേരിൽ സംഘടിപ്പിച്ച ബോധവൽക്കരണ സംഗമം തേഞ്ഞിപ്പലം ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എം ജയൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ ജയശ്രീ അധ്യക്ഷത വഹിച്ചു. കൈത്താങ്ങ് കോഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം കൊടുത്തു. ഇ എൻ ശ്രീജ, എം അഖിൽ, കെ ജയ പ്രിയ, കെ അമ്പിളി, വി ലാൽ കൃഷ്ണ, പി ഷൈജില,എ ദീപു,എം ഉമ്മു ഹബീബ,കെ അശ്വിൻ ദാസ്, ജി പവിത്ര എന്നിവർ സംസാരിച്ചു.