തൊഴിൽ സുരക്ഷ ഉറപ്പാക്കണം: ഹോം നഴ്സിംഗ് സർവീസ് മലപ്പുറം ജില്ലാ കമ്മിറ്റി

വേങ്ങര: ഹോം നഴ്സിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും പ്രത്യേക ക്ഷേമനിധിയും ആഘോഷവേളകളിൽ ബോണസും അനുവദിക്കണമെന്ന് ഹോം നഴ്സിംഗ് സർവീസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
   
വേങ്ങര വ്യാപാര ഭവനിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് റൈഹാനത്ത് ബീവി അധ്യക്ഷത വഹിച്ചു. വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്  അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു.
      
അസൈനാർ ഊരകം, ബേബി എസ് പ്രസാദ്, റാഹില എസ്, ഷാഹിദാ ബീവി, നൗഷാദ് വി കെ , അസൂറ ബീവി, ഹസീന എ കെ, ആമിന പി കെ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}