വേങ്ങര: രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളുയർത്തിപ്പിടിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് അൽ-ഇഹ്സാൻ ക്യാമ്പസിൽ നടന്ന കേരള മുസ്‌ലിം ജമാഅത്ത് 'ക്രിയേഷൻ 25' ജില്ല ലീഡേഴ്സ് ക്യാമ്പ് ആവശ്യപ്പെട്ടു. കാലങ്ങളായി പീഢിത ജനവിഭാഗങ്ങൾക്കൊപ്പം നിന്ന നാടാണിന്ത്യ. ഗസ്സയിലുൾപ്പെടെ പിറന്ന നാട്ടിൽ ജീവിക്കാനായി നെട്ടോട്ടമോടുന്ന മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമര, ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനെ തടയുകയും അതിനാവശ്യപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രാജ്യസ്നേഹം അളക്കാനുള്ള കോടതി പരാമർശം ഭരണഘടനാസ്ഥാപനങ്ങളുടെ അന്തസിന് യോജിച്ചതല്ല. പ്രായപൂർത്തി വോട്ടവകാശ സംരക്ഷണമാകണം തെരഞ്ഞെടുകമ്മിഷൻ്റെ മുഖ്യ അജണ്ട. ഇതിനു വിരുദ്ധമായ സമീപനവും ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാകും. ഇത്തരം നിലപാടുകൾ ഭരണഘടന സ്ഥാപനങ്ങളുടെ തകർച്ചക്ക് കാരണമാകുമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ ആമുഖ പ്രഭാഷണം നടത്തി. നേരത്തെ ജില്ല ഉപാധ്യക്ഷൻ സി.കെ.യു മൗലവി മോങ്ങം സമസ്തയുടെ പതാക ഉയർത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്തു. വടശ്ശേരി ഹസൻ മുസ്‌ലിയാർ അധ്യക്ഷത വന്നിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. സമസ്ത സെൻ്റിനറിയാഘോഷങ്ങളുടെ മുന്നോടിയായി നടത്തുന്ന കർമ്മ സാമയികം കർമ്മപദ്ധതികളുടെ പഠനമാണ് ക്യാമ്പിൽ നടന്നത്. ഊരകം അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, യൂസ്ഫ് ബാഖവി മാറഞ്ചേരി, സയ്യിദ് ബാക്കിർ ശിഹാബ് തങ്ങൾ കോട്ടക്കൽ,പി.കെ.എം.സഖാഫി ഇരിങ്ങല്ലൂർ, എം. അബൂബക്കർ പടിക്കൽ, കെ.പി. ജമാൽ കരുളായി, ടി.ടി. അഹമ്മദ് കുട്ടി സഖാഫി വേങ്ങര, അലവി കുട്ടി ഫൈസിഎടക്കര, പി.കെ. മുഹമ്മദ് ബശീർ, അലിയാർ കക്കാട് പ്രസംഗിച്ചു.
സമാപന സംഗമത്തിൽ ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് സ്വലാഹുദ്ധിൻ ബുഖാരി,മുഹമ്മദ് ഹാജി മുന്നിയൂർ, ഹാമിദ് മുസ്ലിയാർ, ഹനീഫ ഊരകം, ബശീർ അരിമ്പ്ര,സുലൈമാൻ മുസ്ലിയാർ കിഴിശ്ശീരി, മുഹമ്മദലി പുത്തനത്താണി, സക്കീർ നാളിശ്ശേരി, നേതൃത്വം നൽകി. പടിഞ്ഞാറൻ മേഖലയിലെ 13 സോണുകളിൽ നിന്നായി 515 പ്രതിനിധികൾ പങ്കെടുത്തു.