എ ആർ നഗർ: ദളിത് കോൺഗ്രസ് എആർ നഗർ മണ്ഡലം വൈസ് പ്രസിഡൻ്റും കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും എആർ നഗറിലെ സജീവ കോൺഗ്രസ് നേതാവുമായിരുന്ന നിര്യാതനായ അയ്യപ്പൻ മാസ്റ്റർ പാലാന്തറയുടെ വസതി ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് എന്നിവർ സന്ദർശിച്ചു.
ഡി സി സി അംഗം എ കെ എ നസീർ മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ പി പി ആലിപ്പു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, മണ്ഡലം ട്രെഷെറർ പി കെ മൂസ ഹാജി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ, പി കെ ഹാഷിം, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഉബൈദ് വെട്ടിയാടൻ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പി കെ ഫിർദൗസ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പിസി നിയാസ്, ദളിത് കോൺഗ്രസ് ഭാരവാഹികളായ വിമൽ, വേലായുധൻ പുകയൂർ, ഉണ്ണി വലിയപറമ്പ് എന്നിവർ സംബന്ധിച്ചു.