കോട്ടക്കൽ: ഗവൺമെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂളിലെപുതിയ ബ്ലോക്കിലെ ഡിജിറ്റൽ ക്ലാസ് റൂമുകളിൽ പൂർണമായി വൈഫൈ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കിയതോടെ പഠന പ്രവർത്തനങ്ങൾ ഡബിൾ സ്മാർട്ടായി മാറുന്നു
പരിപാടിയുടെ ഉദ്ഘാടനം കൈറ്റ് മലപ്പുറം ജില്ല കോർഡിനേറ്റർ
കെ .മുഹമ്മദ് ശരീഫ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ യൂണിഫോം വിതരണ ഉദ്ഘാടനവും നടന്നു.പി ടി എ പ്രസിഡന്റ് സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു.
ഈ വർഷം സ്കൂളിൽ നിന്ന് വിരമിച്ച ഉറുദു അധ്യാപകനായ എം സി അബ്ദുൽ മജീദാണ് വൈഫൈ ഇൻറർനെറ്റ് സൗകര്യം സ്കൂളിന് നൽകിയത്.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും
കോട്ടക്കൽ ചങ്കു വെട്ടിക്കുണ്ട് സ്വദേശിയുമായ അടാട്ടിൽ മുജീബാണ് കഴിഞ്ഞവർഷം
ക്ലാസ് റൂമുകളിലേക്ക്
സ്മാർട്ട് ടി വി കൾ സജ്ജമാക്കിയത്.
പ്രധാനാധ്യാപിക പി ജെ ബബിത , ഉപപ്രധാനാധ്യാപിക കെ ബീന ,
എം. സി അബ്ദുൽ മജീദ്,
സ്റ്റാഫ് സെക്രട്ടറി ടി വി
സജിൽ കുമാർ , കെ .മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഐ.ടി കോർഡിനേറ്റർ എസ് ജയശ്രീ, കൈറ്റ് മെന്റർ കെ ലസിത എന്നിവർ നേതൃത്യം നൽകി. യു പി വിഭാഗം എസ് ആർ ജി കൺവീനർ എ കെ. സുധാകരൻ സ്വാഗതവും കൈറ്റ് മെന്റർ എ സമീർ ബാബു നന്ദിയും പറഞ്ഞു.