കോട്ടക്കൽ: പുതു തലമുറയിലേക്ക് സാഹിത്യത്തിന്റെ അനുഭവമൂല്യം എത്തിക്കുന്നതിൻ്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടൂർ ലിറ്ററേച്ചർ ഫെസ്റ്റിന് (കെ.എൽ. എഫ് ) നടത്തി.
എഴുത്തുകാരനും
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ കെ.ഇബ്രാഹിം ഹാജി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂടി എച്ച്.എം കെ സുധ, എൻ വിനീത, സ്റ്റാഫ് സെക്രട്ടറി കെ ജൗഹർ, പ്രദീപ് വാഴങ്കര, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിനോയ് മാത്യു,,പി.എം സുഭദ്ര എന്നിവർ സംബന്ധിച്ചു.വി റൈഹാനത്ത്, യു വാണി, എം.പി ദേവി. എൻ,എസ്,എസ് വളണ്ടിയർമാർ നേതൃത്വം നൽകി.