വേങ്ങര: സ്കൂൾ സമയമാറ്റംമദ്രസ പഠനത്തെ ബാധിക്കാത്ത രീതിയിൽ ക്രമപ്പെടുത്തണമന്ന് കെ എൻ എം വേങ്ങരമണ്ഡലം വിദ്യാഭ്യാസസമ്മേളനം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മദ്രസവിദ്യാഭ്യാസ ബോർഡ് ഭാരവാഹികളുമായി ഗവൺമെന്റ് ചർച്ചചെയ്ത് പരിഹരിക്കാൻ ശ്രമിക്കണം. വേങ്ങര മനാറുൽഹുദാഅറബി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നവിദ്യാഭ്യാസ സമ്മേളനം കെ എൻ എം മലപ്പുറംവെസ്റ്റ്ജില്ല പ്രസിഡന്റ് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ്മൗലവി അധ്യക്ഷതവഹിച്ചു.
സ്കൂൾമദ്രസ തലങ്ങളിൽമുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകളെ സെക്രട്ടറി പി കെ മൊയ്തീൻകുട്ടി പരിചയപ്പെടുത്തി. മദ്രസവിദ്യാഭ്യാസ ബോർഡ് ജില്ലാ കൺവീനർ അഷ്റഫ് ചെട്ടിപ്പടി, കെ എൻ എം ജില്ലാജോയിൻ സെക്രട്ടറി പി കെ മുഹമ്മദ്നസീം, അറബിക്കോളേജ് സെക്രട്ടറി പി കെ സി ബീരാൻകുട്ടി, ദാറുൽ ബനാത്ത് ഖുർആൻഅക്കാദമി ഡയറക്ടർ ബാദുഷ ബാഖവി എന്നിവർ പ്രസംഗിച്ചു. പി എ ഇസ്മായിൽമാസ്റ്റർ സ്വാഗതവും ഹാറൂൺ റഷീദ് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന അധ്യാപക വിദ്യാർത്ഥി സമ്മേളനങ്ങളിൽ അബ്ദുസ്സലാം അൻസാരി, അഷ്റഫ് ചെട്ടിപ്പടി, മുഹമ്മദ് മാസ്റ്റർ, നബീൽ സ്വലാഹി, ഫർഹാൻ, കെ അബ്ബാസലി. എൻ ടി ബാബു, ഹാറൂൺ റഷീദ്. എന്നിവർ പങ്കെടുത്തു. പ്ലസ് ടു, എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ്, മദ്രസകൾ എന്നിവിടങ്ങളിലെ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രസ്ഥാന ബന്ധുക്കളിലെ മുപ്പതിലധികം പ്രതിഭകൾക്ക് മെമെന്റോനൽകി ആദരിച്ചു.