എആർ നഗർ: സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എആർ നഗർ പഞ്ചായത്തോഫീസിനു മുന്നിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. പഞ്ചായത്ത് കോമ്പൗണ്ടിലെ മാലിന്യക്കൂമ്പാരം ഒഴിവാക്കുക, എംസിഎഫിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം. സി.പി. സലിം, ഇ. വാസു, അഹമ്മദ് പാറമ്മൽ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം മൂഴിക്കൽ, മുഹമ്മദ് പുതുകുടി എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. വേങ്ങര ഏരിയാകമ്മിറ്റിയംഗം കെ.പി. സമീർ ഉദ്ഘാടനം ചെയ്തു. കെ.പി. മനോജ്, ഇ. ഗിരീഷ് കുമാർ, ടി. സിജിത്ത്, എൻ. വേലായുധൻ, സി.പി. കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
എആർ നഗർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഎം ഉപവാസം
admin