വേങ്ങര: വേങ്ങര സാംസ്‌കാരികവേദിയുടെ സാംസ്‌കാരികസദസ്സ് നാടക ഓർമ്മകളുടെ സംഗമവേദിയായി. ‘നാടക വർത്തമാനം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പഴയകാല നാടകപ്രവർത്തകരെല്ലാം ഒരുമിച്ചുകൂടി അനുഭവങ്ങൾ പങ്കുവെച്ചു.
പഴയകാല നാടകസംവിധായകരും രചയിതാക്കളുമായ ഗോപൻ തൊട്ടശ്ശേരിയറ, കെ.കെ. രാമകൃഷ്ണൻ, എം.എസ്. സുബ്രഹ്മണ്യൻ, മോഹനൻ എന്നിവരും വേങ്ങരയിലെ നാടകപ്രസ്ഥാനത്തിന് കരുത്തുപകർന്ന പഴയകാലപ്രവർത്തകരായ നാസർ കൊളക്കാട്ടിൽ, മുരളി വേങ്ങര, അസീസ് ഹാജി പക്കിയൻ, ബാബു ചിറയിൽ, ഹംസ കൊളക്കാട്ടിൽ, മീരാൻ വേങ്ങര, മുജീബ് റഹ്‌മാൻ തുപ്പിലിക്കാട്ട്, കമറുദ്ദീൻ പുല്ലാമ്പലവൻ, ഹബീബ് പൈക്കാടൻ എന്നിവരും തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു.
പഴയ തലമുറയുടെ അനുഭവങ്ങൾക്കൊപ്പം പുതിയകാലത്തെ ദൃശ്യമാധ്യമരംഗത്തെ പ്രതിനിധീകരിച്ച് ടെലിഫിലിം പ്രവർത്തകനായ ചുഴലിയും സംസാരിച്ചു.