വേങ്ങര: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഖിലകേരള വായനോത്സവം ജൂലായ് 20 ഞായറാഴ്ച കുരിക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രറിയിൽ വെച്ച് നടത്തി. ഒന്നാം വിഭാഗത്തിൽ
അബ്ന, നാജിയ ബിവി സിദ്റ ഫാത്തിയ ലിയ എന്നിവരും രണ്ടാം വിഭാഗത്തിൽ ജോതിർമയി, നിത്യ, അസ്മാബി ടീച്ചർ എന്നിവരും വിജയികളായി.
പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സലീം എ കെ, സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ഹസീന ബാനു, മെമ്പർ കുറുക്കൻ മുഹമ്മദ്, ലൈബ്രേറിയൻ നഫീസ കാരാടൻ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സമ്മാന വിതരണവും നടത്തി.