തിരൂരങ്ങാടി: ഗതാഗതത്തിനായി തുറന്നുകൊടുത്ത ആറുവരിപ്പാതയിലൂടെ എതിർദിശയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരേ നടപടി. കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ ഓടുന്ന കെഎൽ 08 ബിഎൻ 3497 'ഗാങ്സ്റ്റർ' എന്ന സ്വകാര്യബസിലെ ഡ്രൈവർ അഭിഷേക്മോന്റെ ലൈസൻസാണ് ആറുമാസത്തേക്കു സസ്‌പെൻഡ്ചെയ്തത്. റോഡിൽ തടസ്സമുണ്ടെന്നറിഞ്ഞ ഡ്രൈവർ പൂക്കിപ്പറമ്പിൽവെച്ച് വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്ന സമയത്ത് ആറുവരിപ്പാതയിൽവെച്ച് വാഹനം തിരിക്കുകയും എതിർദിശയിലേക്കു സഞ്ചരിക്കുകയുമാണു ചെയ്തത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജോയിന്റ് ആർടിഒ ഡി. വേണുകുമാർ, എംവിഐ സി. ബിജു, എഎംവിഐമാരായ എസ്. സതീഷ്, എച്ച്. രാജേഷ് എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തുകയും നടപടിയെടുക്കുകയുമായിരുന്നു.
ആറുവരിപ്പാതയിലൂടെ എതിർദിശയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരേ നടപടി
admin
Tags
Malappuram