എആർ നഗർ: കഴിഞ്ഞ ദിവസം തലപ്പാറയിൽ കാറും ബൈക്കുംകൂട്ടിയിടിച്ച് തോട്ടിലേക്ക് തെറിച്ച് വീണ് മരണപ്പെട്ട വലിയപറമ്പിലെ ചാന്ത് അഹ് മദ് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിറിൻ്റെ വസതി ഇ.ടി മുഹമ്മദ് ബഷീർ എം പി, ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് എന്നിവർ സന്ദർശിച്ചു.
കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ്, ഡി സി സി അംഗം എകെ എ നസീർ, അലി അക്ബർ, പി പി ആലിപ്പു, ഹംസ തെങ്ങിലാൻ, റഷീദ് കൊണ്ടാണത്ത്, സി കെ മുഹമ്മദാജി, നാസിൽ പൂവിൽ, പി കെ മൂസ ഹാജി, മൊയ്ദീൻകുട്ടി മാട്ടറ, ഹാഷിം പി കെ, ഫിർദൗസ് പി കെ, ഉബൈദ് വെട്ടിയാടൻ, നിയാസ് പി സി, കുരിക്കൾ ഇബ്രാഹിം കുട്ടി, എന്നിവരും സംബന്ധിച്ചു.