മുഅല്ലിം ഡെയും ഫണ്ട് ശേഖരണ ഉദ്ഘാടനവും അനുമോദനവും നടത്തി

വേങ്ങര: സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ ൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന മുഅല്ലിം ഡേ യുടെ ഭാഗമായി ചേറ്റിപ്പുറം ത്വരീഖത്തുൽ മുഹമ്മതിയ്യ മദ്രസയിൽ ഫണ്ട് ശേഖരണ ഉദ്ഘാടനവും എസ് എസ് എൽ സി & പ്ലസ്ടു ഫുൾ എ പ്ലസ് ജേതാക്കൾക്കുള്ള മെമെൻ്റോ വിതരണവും നടന്നു.

എസ് കെ എം.എം കച്ചേരിപ്പടി റൈഞ്ച് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി മാസ്റ്റർ ഉൽഘാടനവും അവാർഡ് ദാനവും നടത്തി. ഫണ്ട് ശേഖരണ ഉദ്ഘാടനം ചേറ്റിപ്പുറം മഹല്ല് പ്രസിഡണ്ട് പാറമ്മൽ മുഹമ്മത് ഹാജിയിൽ നിന്നും ഫണ്ട് സ്വീകരിച്ച് ഫണ്ട് രേഖരണ ക്യാമ്പയിന് തുടക്കം കുറിച്ചു.

ചടങ്ങിൽ മജ്‌ലിസുന്നൂറിന്ന് അസ്ഹറുദ്ധീൻ ഉസ്താദ് നേതൃത്വം നൽകി. അബൂബക്കർ അഹ്സനി, ശഹീർ അൻവ്വരി, യൂസുഫ് യമാനി തുടങ്ങിയവർ നേതൃത്വം നൽകി.
അഹമ്മത് ഫൈസി പുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് സ്വാഗതവും
ശിഹാബുദ്ധീൻ മുസ്ല്യാർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}