വേങ്ങര: ലോക പ്രശസ്തനായ ഇന്ത്യൻ മജീഷ്യൻ ഡോ. ഗോപിനാഥ് മുതുകാട് തിരുവന്തപുരത്ത് ആരംഭിച്ച സംരഭമാണ് മാജിക് പ്ലാനറ്റ്. 24.07.2025 നു മാജിക്ക് പ്ലാനറ്റിൽ അരങ്ങേറിയ പ്രശസ്തമായ The great Indian rope trick പ്രകടനത്തിന് മജീഷ്യൻ കൂടെ തിരഞ്ഞെടുത്തത് വേങ്ങര പാക്കടപ്പുറയ സ്വദേശി ആയ റെയ്ൻ വാത്മിക് -നെ ആയിരുന്നു.
കാണികളെ ആകാംഷയുടെ മുൾമുനയിലെത്തിച്ച പ്രകടനത്തിൽ പങ്കാളിയായതിന് മുതുകാടിന്റെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റ് റെയ്ൻ-നു ലഭിച്ചു.
യു കെ ജി മുതൽ സ്കൂളിലും ഉത്സവ വേദിയിലും കൊച്ചു കൊച്ചു മാജിക്കുകൾ കാണിക്കാറുണ്ട് ഈ കുഞ്ഞു മജീഷ്യൻ. കുരിയാട് ജെംസ് പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.