വേങ്ങര സായംപ്രഭാ ഹോമിലെ സ്ഥിരം അംഗവും ഗാനം കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ പാട്ടുകാരിയുമായ പുളിമൂട്ടിൽ മറിയകുട്ടി (63) അന്തരിച്ചു. ഭർത്താവ് യൂസുഫ് മൂന്ന് വർഷം മുമ്പാണ് മരിച്ചത്. ഒറ്റയ്ക്ക് താമസിച്ച മറിയകുട്ടിക്ക് ആശ്വാസമായത് സായംപ്രഭ ആയിരുന്നു.
വേങ്ങര പഞ്ചായത്തിലെ 3-ാം വാർഡിൽ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലായിരുന്നു താമസം. എന്നാൽ അസുഖം മൂലം ജേഷ്ഠതിയുടെ മകന്റെ കൂടെ വീണാലക്കൽ വാടകവീട്ടിലായാണ് അവസാന ദിവസം ചെലവാക്കിയത്.
കബറടക്കം: 26/07/2025 ശനിയാഴ്ച രാവിലെ 8.30ന്, വീണാലക്കൽ ജുമാ മസ്ജിദിൽ.
അനുസ്മരണം: അതേ ദിവസം രാവിലെ 11 മണിക്ക് സായംപ്രഭയിൽ.