ശക്തമായ കാറ്റിൽ വേങ്ങരയിൽ നിരവധി വീടുകൾ തകർന്നു

വേങ്ങര: ഇന്ന് രാവിലെ 9:30 ന് അടിച്ച അതിശക്തമായ കാറ്റിനെ തുടർന്ന് കണ്ണമംഗലം പഞ്ചായത്തിലെ 11, 12 വാർഡും വേങ്ങര പഞ്ചായത്തിലെ എട്ടാം വാർഡും ഉൾപ്പെടുന്ന വെട്ട്ത്തോട് ചെമ്പട്ട കോളനി എന്ന പ്രദേശത്ത്  നിരവധി വീടുകൾ മരങ്ങൾ വീണ്  തകർന്നു.

രണ്ടു മിനിറ്റോളം നീണ്ടുനിന്ന അതിശക്തമായ കാറ്റിനെ തുടർന്ന് നിരവധി മരങ്ങളാണ് വീടുകൾക്കു മുകളിലേക്ക് കടപുഴകി വീണത് ഇതിനെ തുടർന്ന് പല വീടുകളും പൂർണ്ണമായും ഭാഗികമായും തകർന്നിരിക്കുകയാണ്. രാവിലെയായതിനാൽ വീടുകളിലെ  ആളുകൾ പുറത്തുപോയതിനാലും ആളുകൾക്ക് അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ചുഴലിക്കാറ്റ് വീശി അടിച്ചത് പോലെയാണ് കാറ്റ് വീശിയത് എന്ന് വീട്ടുകാരും ദൃക്സാക്ഷികൾ പറയുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങളുടെ കണക്കുകൾ വിലയിരുത്തി റിപ്പോർട്ടുകൾ ഉടൻ സമർപ്പിക്കുമെന്ന് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}