കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത മൈക്രോ ലെവൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. അമ്പത് വീടുകൾ കേന്ദ്രീകരിച്ചുള്ള വികസനവും സാമൂഹികവും വ്യക്തികതവുമായ ആവശ്യങ്ങൾ മനസ്സിലാക്കി അതിനുള്ള പരിഹാരം കണ്ടെത്താനുള്ള നൂതന രീതിയാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്.
സ്വാഗതമാട് ബി.എൻ.കെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോട്ടക്കൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്‌ഘാടനം നിർവഹിച്ചു.
വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയുള്ള മൈക്രോ ഗ്രൂപ്പുകള്‍ വഴിയുള്ള സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളുടെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.നാസർ അധ്യക്ഷനായി
ചന്ദ്രിക ദിനപത്രത്തിന്റെ ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർത്ത കോട്ടക്കൽ താഴെയങ്ങാടി പാറയിൽ സ്ട്രീറ്റ് മുസ്ലിം ലീഗ് കമ്മിറ്റി, ചങ്കുവെട്ടി കുണ്ട് മുസ്ലിം ലീഗ് കമ്മിറ്റികൾക്കും, ഏറ്റവും കൂടുതൽ ഹദ്യം ഫണ്ട് ശേഖരിച്ച താഴെ അങ്ങാടി പാറയിൽ സ്ട്രീറ്റ്, ഈസ്റ്റ് വില്ലൂർ മുസ്ലിം ലീഗ് കമ്മികളെ ആദരിക്കുകയും ചെയ്തു.
പരിശീലന ക്ലാസിന് എൽ.ജി.എം.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ശരഫുദ്ദീൻ നേതൃത്വം നൽകി.
ഷബീർ കാലടി, സി. ഷംസുദ്ദീൻ, സാജിദ് മങ്ങാട്ടിൽ, ഇസ്മായിൽ ആമപ്പാറ, മുതുവാടൻ കുഞ്ഞാലൻ ഹാജി, മുല്ലപ്പള്ളി കുഞ്ഞവറാൻ ഹാജി, കെ.എം. മൂസ ഹാജി, കെ. ഫൈസൽ മുനീർ, മേലേതിൽ അഹമ്മദ്, കെ.വി. ജാഫർ കുഞ്ഞു, അമരിയിൽ നൗഷാദ് ബാബു, പാറമ്മൽ സുലൈമാൻ, കെ.എം. മുസ്തഫ (കുഞ്ഞിപ്പ), അബു കിഴക്കേതിൽ, കെ.പി. മുഹമ്മദലി ഹാജി എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യ സേവനത്തിന് മുനിസിപ്പൽ തലത്തിൽ വളരെ വ്യത്യ്സ്തമായ രീതിയിലാണ് മൈക്രോ ലെവൽ ഓറിയന്റേഷനിലൂടെ രൂപ കല്പന ചെയ്തിട്ടുള്ളത് അടുത്ത ഘട്ടത്തിൽ എല്ലാ വാർഡുകളിലും മൈക്രോ ഗ്രൂപ്പുകൾ സജീവമാക്കുന്നതിനുള്ള പരിശീലനങ്ങൾ തുടരുമെന്ന് മുനിസിപ്പൽ നേതാക്കൾ അറിയിച്ചു.