വേങ്ങര: എ.ആർ നഗർ പഞ്ചായത്ത് കോമ്പൗണ്ടിലെ മാലിന്യ കൂമ്പാരം ഒഴിവാക്കുക, എം. സി. എഫിനു അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ആർ നഗർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സി. പി. എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടന്നു. വേങ്ങര ഏരിയ കമ്മറ്റി അംഗം കെ പി സമീർ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സി. പി സലീം അധ്യക്ഷത വഹിച്ചു. ഇ വാസു, അഹമ്മദ് പാറമ്മൽ, പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം മൂഴിക്കൽ, മുഹമ്മദ് പുതുക്കുടി എന്നിവർ പങ്കെടുത്തു. ചെണ്ടപ്പുറായ അങ്ങാടിയിൽ പ്രകടനവും നടന്നു.