കോട്ടക്കൽ: മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി പുതിയ മുനിസിപ്പൽ എം.എസ്.എഫ് ഭാരവാഹികൾക്കും മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.
മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.കെ.നാസർ ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ
വേൾഡ് കെ.എം.സി.സി സെക്രട്ടറിഷബീർ കാലടി അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.എ ഷബീർ,മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഷംസു ചെരട,ട്രഷറർ സാജിദ് മങ്ങാട്ടിൽ,സെക്രട്ടറി സുലൈമാൻ പാറമ്മൽ, അഹമ്മദ് മേലേതിൽ,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രസിഡൻ്റ് കെഎം ഖലീൽ,ജനറൽ സെക്രട്ടറി നാസർ തയ്യിൽ,ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ എറയസ്സൻ, അർബൻ ബാങ്ക് ചെയർമാൻ കരീം ചോലക്കൽ,സഹകരണ ബാങ്ക് പ്രസിഡൻ്റ് സി കെ റസാഖ്, സഹകരണ ഹോസ്പിറ്റൽ ചെയർമാൻ നസീർ മേലെതിൽ കെവി.മുഹമ്മദ് മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി അജ്മൽ മേലേതിൽ, മുസഫ മുനിസിപ്പൽ പ്രസിഡന്റ് ഫുവാദ് വില്ലൂർ എന്നിവർ സംസാരിച്ചു.
റമീസ് മരവട്ടത്തിൻ്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡൻ്റ് സബീൽ പരവക്കൽ സ്വാഗതവും സെക്രട്ടറി ശിഹാബ് ആമ്പാറ നന്ദിയും പറഞ്ഞു.