വെട്ടിച്ചിറ: ഡിവിഷൻ ഭാരവാഹികൾക്കായി എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ റൂട്ട് ആൻഡ് റൂട്ട്സ് ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിച്ചിറ മജ്‌മഇൽ നടന്ന ക്യാമ്പ് സമസ്ത കേന്ദ്ര മുശാവറം അബ്ദുൽ ജലീൽ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. ശരിയായ നിലപാടുകൾ ഉള്ള പ്രവർത്തകർക്കേ ഒരു സമൂഹത്തെ നയിക്കാൻ കഴിയൂ എന്നും വിശാലമായ കാഴ്ചപ്പാടും എല്ലാ മനുഷ്യരെയും ചേർത്തു പിടിക്കാവുന്ന ചിന്തയും നിരന്തരമായ ആലോചനകളും നടത്തുക വഴിയാണ് ഇത്തരം നിലപാടുകൾ രൂപീകരിക്കപെടുകയെന്നും എന്ന് അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് മലപ്പുറം വെസ്റ്റ് വൈസ് പ്രസിഡണ്ട് ഫക്രുദീൻ സഖാഫി ചേലൂർ, എസ്.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫർ സ്വാദിഖ് കാസർഗോഡ് എന്നിവർ മണ്ണിൽ ഇറങ്ങുക പ്രവർത്തകനാകുക, ചിന്തകളുടെ വ്യാപനം എന്നീ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി.
ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ഷാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്ളൽ പി.ടി, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് റഫീഖ് അഹ്സനി സെക്രട്ടറിമാരായ മൻസൂർ പുത്തൻപള്ളി, ദാവൂദ് സഖാഫി ,അനസ് നുസ്രി സഖാഫി ,ജാസിർ പി എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുൽ ഗഫൂർ, ശുഹൈബ് , അഡ്വ. അബ്ദുൽ മജീദ് , ആത്തിഫ്, ഹുസൈൻ ബുഖാരി എന്നിവർ സംബന്ധിച്ചു.