എ ആർ നഗർ: ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് പിസി ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. സി അബ്ദുറഹിമാൻ അനുസ്മരണ പ്രഭാഷണം നടത്തി.
മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, കുഞ്ഞിമൊയ്ദീൻ കുട്ടി കണ്ണമംഗലം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, ഹസ്സൻ പി കെ, സക്കീർ ഹാജി, ഉബൈദ് വെട്ടിയാടൻ, അബുബക്കർ, സുരേഷ് മമ്പുറം, മജീദ് പൂളക്കൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, മണ്ഡലം യൂത്ത് പ്രസിഡൻ്റ് പിസി നിയാസ്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വേലായുദ്ധൻ എ പി, സുഹറ പുള്ളിശ്ശേരി എന്നിവർ സംസാരിച്ചു. രാമൻ ചെണ്ടപ്പുറായ, സുനേഷ് പുതിയങ്ങാടി, അലവി ഇവി, ബഷീർ പുള്ളിശ്ശേരി, സലാം കെ. വി, ചെമ്പൻ ബാവ, അഷ്റഫ് കെ ടി ,സലാം പി കെ, മുഹമ്മദ് പി ടി, ബീരാൻ കുട്ടി തെങ്ങിലാൻ, മുസ്തഫ കോൽ പറമ്പിൽ, തെങ്ങിലാൻ കുഞ്ഞി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.