അൽ ഐൻ സുന്നി സെൻ്റർ പ്രവർത്തകൻ വേങ്ങര ഫരീദാജിയുടെ സഹോദര പുത്രനാണ്
അൽ ഐൻ: വേങ്ങര നാട്ടുക്കല്ല് ഏറം പടി സ്വദേശിയും മേലേ തൊടി ബീരാൻ എന്നവരുടെ മകനുമായ അൻസാർ (40) എന്നവർ ഇന്നലെ വ്യാഴം വൈകുന്നേരം അൽ ഐനിനെ സുഹാനിൽ നിര്യാതനായി.
സൈനബയാണ് മാതാവ്. മുഹമ്മദലി (സൗദിയ), റിഫ്അത്ത് , അജ്മൽ , നിലോഫർ എന്നിവർ സeഹാദരങ്ങളാണ്.
ഫാദിയയാണ് ഭാര്യ , ഷയാൻ , നൂഹ എന്നിവർ മക്കളാണ് .
നടപടി ക്രമങ്ങൾ എല്ലാം നടന്നു കൊണ്ടിരിക്കുന്നു.
പൂർത്തിയായതിന്ന് ശേഷം ജനാസ നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അൽ ഐൻ സുഹാനിൽ നൈൽ കോൺക്രാക്ടിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ജനാസ അൽ ഐൻ ശൈഖ് തഹ് നൂൻ ബിൻ മുഹമ്മദ് അൽ നഹ് യാൻ മെഡിക്കൽ സിറ്റിയിൽ (പഴയ ജീമീ ഹോസ്പിറ്റൽ) സൂക്ഷിച്ചിരിക്കുകയാണ്.