വേങ്ങര: ജി എം വി എച്ച് എസ് സ്കൂൾ തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി വേങ്ങര നാഷണൽ സർവീസ് സ്കീമിന്റെയും അക്സാ ഐ കെയർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ കണ്ണ് പരിശോധന മെഡിക്കൽ ക്യാമ്പ് വി എച്ച് എസ് ഇ വിഭാഗത്തിൽ ജൂലൈ16ന് രാവിലെ 10 മണി മുതൽ സംഘടിപ്പിച്ചു.
പി ടി എ പ്രസിഡന്റ് എ.കെ ഫൈസൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് വി എച്ച് സ്.ഇ. പ്രിൻസിപ്പൽ ശ്രീമതി എ കെ ശ്രീജ, എസ് എം സി ചെയർമാൻ ഹസ്സൻ കോയ, പ്രോഗ്രാം ഓഫീസർ ശ്രീമതി ജസീന നാലകത്ത്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ജബീര്‍, അധ്യാപകരായ കുഞ്ഞുമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വേങ്ങര പഞ്ചായത്തിലെ നൂറിലധികം വ്യക്തികൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.