മലപ്പുറം: ഓഗസ്റ്റ് 29, 30, 31 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അബ്ദുൽ ബഷീർ അധ്യക്ഷനായി.
എസ്ഇയു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, സിഇഒ സംസ്ഥാന സെക്രട്ടറി ഹാരിസ് ആമിയൻ, വി.ടി. സുബൈർ തങ്ങൾ, എസ്ഇയു സംസ്ഥാന ഭാരവാഹികളായ ഹമീദ് കുന്നുമ്മൽ, മാട്ടി മുഹമ്മദ്, എൻ.കെ. അഹമ്മദ്, വി.പി. സമീർ, അലി കരുവാരക്കുണ്ട്, ജില്ലാ പ്രസിഡന്റ് എ.കെ. ശരീഫ് തുടങ്ങിയവർ സംസാരിച്ചു.