വേങ്ങര: വേങ്ങര ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ടൗണിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായതോടെ കാൽനട യാത്രക്കാർക്കു പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് പരാതി നൽകിയത്.
ഗതാഗതക്കുരുക്ക് കാരണം ടൗണിലൂടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഈ സമയങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പോലും ഏറെ പ്രയാസമാണ്. ബോയ്‌സ് ഹൈസ്കൂൾ ജങ്ഷൻ മുതൽ അമ്മഞ്ചേരിക്കാവ് വരെയുള്ള ഒന്നര കിലോമീറ്റർ വാഹനമോടിക്കാൻ ചിലപ്പോൾ മണിക്കൂറോളം വേണ്ടിവരുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും, വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കണമെന്നും, പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ജില്ലാ പോലീസ് സൂപ്രണ്ട് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യം.
പരാതിയുടെ പൂർണരൂപം താഴെ 👇🏻
ജില്ലാ പോലീസ് സൂപ്രണ്ട്
മലപ്പുറം.
സാർ
വിഷയം:വേങ്ങരടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം സംബന്ധിച്ച്,
വേങ്ങരയിൽ എല്ലാദിവസവും ഗതാഗതക്കുരുക്ക് കാരണം
ജനം കഷ്ടപ്പെടുകയാണ്.
ഇത് നിയന്ത്രിക്കുന്നതിനു വേണ്ടി മുൻ കാലങ്ങളിൽ നാല്
നിയമപാലകർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ആരുമില്ലാത്ത അവസ്ഥയാണ്...
വേങ്ങരയിൽ
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിന് ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യമായ
നിയമപാലകരെ നിയമിക്കാൻ
നടപടി സ്വീകരിക്കണമെന്നും, അതുപോലെ തന്നെ വേങ്ങരയിലെ
ഗതാഗത കുരുക്കിന്
ശാശ്വത
പരിഹാരം കാണുന്നതിന്
ജനപ്രതിനിധികളെയും,
തദ്ദേശ
സ്വയംഭരണ സ്ഥാപന
വിഭാഗങ്ങളിൽ
പ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ്, പിഡബ്ല്യുഡി, വാട്ടർ
അതോറിറ്റി,
ഉദ്യോഗസ്ഥരെയും,
വ്യാപാരികളെയും,
പോലുള്ള
ബസ്സ്, ടാക്സി, ഓട്ടോറിക്ഷ,
രാഷ്ട്രീയ പ്രതിനിധികളെയും,
ട്രേഡ് യൂണിയൻ നേതാക്കളെയും വിളിച്ചുചേർത്ത്,ഓരോരുത്തരുടെയും അഭിപ്രായം ആരാഞ്ഞ് അവരുടെ നല്ല നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് ഈ ഗതാഗത കുരുക്കിന് ഒരു ശാശ്വത പരിഹാരം ഉണ്ടാവാൻ വേണ്ട നടപടികൂടി ഉണ്ടാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിനു വേണ്ടി
പ്രസിഡന്റ്; അബ്ദുൽ അസീസ് ഹാജിപക്കിയൻ.
ജനറൽസെക്രട്ടറി; എം കെ സൈനുദ്ദീൻ ഹാജി.