മലപ്പുറം : ഏതു തിരഞ്ഞെടുപ്പിനെ നേരിടാനും മുസ്‌ലിംലീഗ് സജ്ജമാണെന്ന് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സാദിഖലി തങ്ങൾ. മലപ്പുറം മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ‘മുന്നൊരുക്കം-2025’ തിരഞ്ഞെടുപ്പ് കാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
To advertise here, Contact Us
കേരളത്തെ പാപ്പരാക്കിയ എൽഡിഎഫ് സർക്കാരിനെതിരേ ജനം ഒറ്റക്കെട്ടായി വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ പ്രസിഡന്റ്് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മുസ്‍ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.കെ. ബാവ, ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ഹാരിസ് ആമിയൻ, അഡ്വ. എൻ.കെ. മജീദ്, മന്നയിൽ അബൂബക്കർ, പി.പി. മെഹബൂബ്, ഈസ്റ്റേൺ സലീം തുടങ്ങിയവർ സംസാരിച്ചു.
വാർഡ് കമ്മിറ്റികൾക്കുള്ള ഫണ്ട് വിതരണവും നടന്നു.