വേങ്ങര: രാമായണമാസത്തെ വരവേൽക്കാൻ ക്ഷേത്രങ്ങളൊരുങ്ങി. ഊരകം കുറ്റാളൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക മാസത്തിൽ എല്ലാ ദിവസവും ഗണപതി ഹോമവും, രാമായണപരായണവും, വൈകുന്നേരം ഭഗവതിസേവയുംനടക്കുന്നതാണ്.
കൂടാതെ കർക്കിടകം 16 ന് (ആഗസ്റ്റ് 1 വെള്ളി ) തന്ത്രി ബ്രഹ്മശ്രീ.സുധീപ് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഔഷധസേവയും ഔഷധകത്തിയും
ഉണ്ടായിരിക്കുന്നതാണ്.
കർക്കിടകം 30 (ആഗസ്റ്റ് 15 ) ന് മേൽശാന്തി കക്കാട് സനൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഏകദിന സമ്പൂർണ്ണ രാമായണപരായണവും ഉണ്ടായിരിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറീച്ചു.
എആർനഗർ കൊടുവായൂർ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ എല്ലാ ദിവസവും രാമായണപാരായണവും ഓഗസ്റ്റ് അഞ്ചിന് മൃതസഞ്ജീവനിഹോമം, ഗണപതിഹോമം, ഏകാദശ രുദ്രാഭിഷേകം എന്നിവയും ഉണ്ടാകും. എടക്കാട്ടില്ലത്ത് മനോജ് നമ്പൂതിരി, കുഴിപ്പുറമില്ലത്ത് രാമചന്ദ്രൻ നമ്പൂതിരി, മഠമനയില്ലത്ത് ശശീധരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കു.
എആർനഗർ കാരച്ചെന്ന മഹാദേവ ക്ഷേത്രത്തിൽ രാമായണ പാരായണം, അഷ്ടദ്രവ്യ ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, സഹസ്ര കുംഭധാര തുടങ്ങിയവ ഉണ്ടാവും. ക്ഷേത്രംതന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. സി.പി. രാമകൃഷ്ണൻ നേതൃത്വംനൽകും.
പറപ്പൂർ കാട്ട്യേക്കാവ് ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം, രാമായണ പാരായണം, നാമജപം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. ക്ഷേത്രം മേൽശാന്തി വിഷ്ണുപ്രസാദ് നമ്പൂതിരി കാർമികത്വം വഹിക്കും.
വേങ്ങര കച്ചേരിപ്പടി കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ അഖണ്ഡ രാമായണപാരായണവും തുടർന്ന് എല്ലാ ദിവസങ്ങളിലും രാവിലെയും വൈകീട്ടും രാമായണപാരായണവും ഉണ്ടാവും.കണ്ണമംഗലം തോട്ടശ്ശേരിയറ അറയ്ക്കൽ ഭഗവതീക്ഷേത്രത്തിൽ ‘രാമാവൃതം’ എന്ന പേരിൽ പ്രത്യേക പരിപാടികൾ ഉണ്ടാവും. ഇതിന്റെ ഭാഗമായി രാമായണപാരായണം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിക്കും. കൃഷ്ണശർമ കാർമികത്വം വഹിക്കും. അപ്പുണ്ണി നേതൃത്വംനൽകും. ഇരിങ്ങളത്തൂർ ക്ഷേത്രത്തിൽ ഭഗവത് സേവയും രാമായണ പാരായണവും ഉണ്ടാവും.