തേഞ്ഞിപ്പലം: ഓണം വിപണി ലക്ഷ്യമിട്ട് എളമ്പുലാശ്ശേരി എ എൽ പി സ്കൂളിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. സ്കൂൾ അങ്കണത്തിൽ കുട്ടികളും അധ്യാപകരും ചേർന്നാണ് ചെണ്ടുമല്ലി തൈകൾ നട്ടത്.
ഓണക്കാലത്ത് പൂക്കൾ വിളവെടുത്ത് സ്കൂളിലെ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കാനും, മിച്ചം വരുന്ന പൂക്കൾ വിപണനം ചെയ്യാനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.
വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുക, കാർഷിക സംസ്കാരത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക, പൂകൃഷിയിലൂടെ വരുമാനം നേടുന്നതിനെക്കുറിച്ച് മനസ്സിലാക്കിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയുന്നത്.
സ്കൂൾ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കാർഷിക ക്ലബ്ബുമായി സഹകരിച്ചാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.ഹെഡ് ഡ്മിസ്ട്രസ് കെ ജയശ്രീ ചെണ്ടുമല്ലി തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
കൈത്താങ്ങ് കോഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ, കാർഷിക ക്ലബ്ബ് കൺവീനർ എ എസ് സിനി, ഇ എൻ ശ്രീജ, പി ഷൈജില, കെ ജയ പ്രിയ, പവിത്ര,അജിഷ, കെ അശ്വിൻ ദാസ്, എം ഉമ്മുഹബീബ, എം അഖിൽ, വി ലാൽ കൃഷ്ണ, എ ദീപു, കെ അമ്പിളി, രാജേശ്വരി, ഗ്രീഷ്മ, മസ്ബൂബ എന്നിവർ നേതൃത്വം നൽകി.