കോട്ടക്കൽ: എ.എം.യു.പി സ്കൂൾ ആട്ടിരിയിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും മലയാളത്തിന്റെ മഹാകഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനവും കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ റബീഹ് ആട്ടീരി ഉദ്ഘാടനം ചെയ്തു.
പരിപാടിക്ക് എം.ടി.എ പ്രസിഡന്റ് മുനീറ.വി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എം. ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഫൗസിയ. വി നന്ദിയും പറഞ്ഞു.
തുടർന്ന് വേദിയിൽ സ്കൂൾ വിദ്യാർത്ഥികളായിട്ടുള്ള ഗായക സംഘമായ ഇശൽ അട്ടീരിയുടെ മുട്ടിപ്പാട്ടും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.