കുറ്റാളൂർ: ജി എൽ പി എസ് ഊരകം കീഴിമുറിയിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ പരിസര പഠനത്തിലെ ജീവികളും ചുറ്റുപാടും യൂണിറ്റിലെ വിവിധ തരം ആവാസങ്ങൾ നേരിട്ട് കണ്ട് നിരീക്ഷിക്കുന്നതിനായി കല്ലേങ്ങൾപടി പാടത്തേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.
പ്രകൃതിദത്ത ആവാസങ്ങളായ വയൽ, തോട്, കുളം എന്നിവയെ നിരീക്ഷിക്കാനും അവയിലെ ജീവിയ ഘടകങ്ങളെയും അജീവിയ ഘടകങ്ങളെയും വേർതിരിച്ചറിയാനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും നാലാം ക്ലാസ്സ് അധ്യാപകരും ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി.