വേങ്ങര: പെരുവള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ അക്കാദമിക വർഷത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾക്കുള്ള ആദരവും ഉപഹാരസമർപ്പണവും വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ പി.അബ്ദുൽ ഹമീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സാജിത അധ്യക്ഷത വഹിച്ചു.
പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കലാം ,വേങ്ങര ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി. ജീപ,പ്രിൻസിപ്പാൾ എം.പി.ദിനീഷ് കുമാർ,പ്രധാനാധ്യാപകൻ എ.ഹരീഷ് കുമാർ, കെ.സിന്ധു, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ ടി അൻവർ,എസ്.എം.സി ചെയർമാൻ എ.പി.അഷ്റഫ്,പി.ടി.എ വൈസ് പ്രസിഡണ്ട് ഇക്ബാൽ,പി.ടി.എ മെംബർ അജ്മൽ ചൊക്ലി,കെ.അബ്ദുൽ കരീം,രശ്മി നീലാംബരി,വി.ഗിരീഷ്, പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.