ആറുവരിപ്പാത: നടപ്പാലം ആവശ്യപ്പെട്ട സ്ഥലങ്ങളിൽ ഉടൻ നടപടി

കോട്ടയ്ക്കൽ : നടപ്പാലം അടക്കമുള്ള പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ദേശീയപാതയുടെ വികസനപ്രവൃത്തിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രവീൺകുമാറുമായി ചർച്ച ചെയ്തു. കോട്ടയ്ക്കൽ റസ്റ്റ് ഹൗസിൽവെച്ചായിരുന്നു ചർച്ച.

To advertise here, Contact Us
വിവിധ ആവശ്യങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച പ്രോജക്ട് ഡയറക്ടറും കൂടെയുള്ള ഉദ്യോഗസ്ഥരും പരമാവധി പരിഹാര നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകി. നടപ്പാലം ആവശ്യപ്പെട്ട സ്ഥലങ്ങളിൽ സ്ഥലസൗകര്യം കണക്കിലെടുത്ത് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും. രണ്ടത്താണിയിൽ നടപ്പാലം നിർമിക്കാനുള്ള ഡിസൈനിനെക്കുറിച്ച് ചർച്ച നടന്നു. ഏതാനും ദിവസങ്ങൾക്കകം അതിന് അംഗീകാരം നൽകും. പുതുപൊന്നാനി, തെയ്യങ്ങാട് ജങ്ഷൻ, മദിരശ്ശേരി, കഴുത്തല്ലൂർ, വെട്ടിച്ചിറ, മേലേ കൊഴിച്ചെന, കക്കാട് തങ്ങൾപടി എന്നിവിടങ്ങളിലും നടപ്പാലം നിർമിക്കുന്ന കാര്യം അതീവഗൗരവമായി പരിഗണിക്കുമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

വളാഞ്ചേരി നഗരസഭയിലെ വട്ടപ്പാറയിലെ സർവീസ് റോഡ് തടസ്സപ്പെട്ട പ്രശ്നത്തിന് ചർച്ചയിൽ പരിഹാരമായി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ ഡ്രെയ്‌നേജ് സംബന്ധമായ പ്രശ്നങ്ങളുടെ പരിഹാര നടപടികളുടെ പുരോഗതി വിലയിരുത്തി.

ഓരോ സ്ഥലത്തെയും അടങ്കൽ തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിലും വേഗത്തിൽ പരിഹാരപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് സമദാനി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}