ഒതുക്കുങ്ങൽ: മുണ്ടോത്തുപറമ്പ് ഗവൺമെന്റ് യു.പി.സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. കുട്ടികളിലെ പോഷകാഹാരക്കുറവു മൂലമുള്ള വിളർച്ചയും കൃത്യമായ സമയത്ത് ആവശ്യമായ ഭക്ഷണം കഴിക്കാത്തത് കൊണ്ടുളള ആരോഗ്യ പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പിടിഎ,എസ്എംസി കമ്മറ്റികൾ ഇത്തരത്തിൽ ഒരു സംരംഭത്തിന് സ്‌കൂളിൽ തുടക്കം കുറിച്ചത്. പദ്ധതി പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് എം.പി. സധു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മാരായ അംജിത ജാസ്മിൻ, നസീമ സിറാജ്, എം ടി എ പ്രസിഡന്റ് മുംതാസ്.സി.പി, പി ടി എ അംഗങ്ങളായ ടി.സി. ഗഫൂർ, ഷരീഫ് പൊട്ടിക്കല്ല്, എ. ജസീർ എന്നിവർ. സംസാരിച്ചു.
പ്രധാനധ്യാപിക ഷാഹിന ആർ. എം.സ്വാഗതം പറഞ്ഞു. നൂൺ ഫീഡിങ് പ്രോഗ്രാം കൺവീനർ സറീന ടീച്ചർചടങ്ങിൽ നന്ദി പറഞ്ഞു.