പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി ലൈബ്രറിയും ഇർഷാദുൽ അനാം മദ്രസ കമ്മിറ്റിയും സംയുക്തമായി പാരന്റിംഗ് മീറ്റിംഗ് സംഘടിപ്പിച്ചു. കലുഷിതമായ ഗൃഹാന്തരീക്ഷവും വഴിവിട്ട ബന്ധങ്ങളും ബന്ധനങ്ങളും സോഷ്യൽ മീഡിയ ഓൺലൈൻ ലഹരി മാഫിയ ചതിക്കുഴികളും നിറഞ്ഞ കാലത്ത് മാതാപിതാക്കൾ മക്കൾ കുടുംബ ബന്ധങ്ങൾ എന്നിവയുടെ മൂല്യം തിരിച്ചറിയുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന് ആവശ്യമായ ഉത്ബോധനം നൽകി. ടി മുജീബ് ( സിഇഒ ഐ എ ച്ച് ആർ ഡി എച്ച്, എൻ എൽ പി കോച്ച്) ക്ലാസിന് നേതൃത്വം നൽകി. സി എം ഉസ്താദ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. കീരി സൈതലവി ഹാജി അധ്യക്ഷതവഹിച്ചു.
ഇകെ ഖാലിദ് ഫൈസി, ടിപി മുഹമ്മദലി ഹാജി, എകെ സക്കീർ, എംടി അലി അസ്ക്കർ എന്നിവർ പ്രസംഗിച്ചു. സി ആബിദ്, എകെ അലവി കുട്ടി, എം ഷെമീം, എകെ ഖലീൽ, എം ഫവാസ്, എകെ അൻവർ അലി, പി യൂസുഫ് എന്നിവർ നേതൃത്വം നൽകി.