എ ആർ നഗറിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു

എ ആർ നഗർ: വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് 11 - ൽ  നടന്നു. വാർഡ് മെമ്പർ ശ്രീജ സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. 

എ ആർ നഗർ പഞ്ചായത്തിലെ മുഴുവർ ആശാപ്രവർത്തകരും ചേർന്ന് ക്ലോറിനേഷൻ, സോഴ്സ് റിഡക്ഷൻ, IEC നോട്ടീസ് വിതരണം, ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ  എന്നീ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജെ എച്ച് ഐ നിഷ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}