കൊളപ്പുറത്ത് ആർജെഡി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

കൊളപ്പുറം: ബിഹാറിലെ വോട്ടർപ്പട്ടിക പരിഷ്‌കരണം ബിജെപിക്ക് വളഞ്ഞവഴിയിലൂടെ അധികാരം നിലനിർത്താൻ ഇലക്‌ഷൻ കമ്മിഷൻ നടത്തുന്ന ഹീനമായ പ്രവർത്തനമാണെന്ന് ആർജെഡി സംസ്ഥാന ജനറൽസെക്രട്ടറി സബാഹ് പുൽപ്പറ്റ ആരോപിച്ചു. എആർ നഗർ കൊളപ്പുറത്ത് രാഷ്ട്രീയ ജനതാദൾ മേഖലാകമ്മിറ്റി സംഘടിപ്പിച്ച സായാഹ്നസദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.സി. സൈതലവി മമ്പുറം അധ്യക്ഷനായി. ജില്ലാപ്രസിഡന്റ് അഡ്വ. എം. ജനാർദനൻ, അലി പുല്ലിതൊടി, എൻ.പി. മോഹൻരാജ്, ഹംസ എടവണ്ണ, മുഹമ്മദ്കുട്ടി, വിജയൻ കിണാറ്റീരിയിൽ, അലവി പുതുശ്ശേരി, മൊയ്തീൻകുട്ടി, വേണു പുതുക്കോട്, ചെമ്പൻ ശിഹാബ്, കോയ വേങ്ങര, ശശി കടവത്ത്, ഹനീഫ പാറയിൽ, ടി.കെ. മുരളീധരൻ, ബാലകൃഷ്ണൻ ചെട്ടിപ്പടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}