വേങ്ങര: പാണ്ടികശാല കേരള റസിഡൻഷ്യൽ ഹൈസ്കൂൾ (കെ.ആർ.എച്ച്.എസ്) സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിനം മുൻ ഇന്ത്യൻ സൈനികൻ സോമരാജൻ നായർ ഉദ്ഘാടനം ചെയ്തു.
മറ്റുള്ളവരോട് വിദ്വേഷം പുലർത്താതെ, നീതിയും ധാർമികതയും മുറുകെ പിടിച്ച് നാം മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഊഫ് വാഫി അധ്യക്ഷത വഹിച്ചു.
ഫെല്ല അഷ്‌കർ, കെ.മെഹ്റിൻ. യു വിനീത. കെ.അനസ്. കെ, ജാസിർ. കോ ഓർഡിനേറ്റർ കെ.കെ.സാജിത എന്നിവർ സംസാരിച്ചു