വേങ്ങര: സമസ്ത സെന്റിനറിയുടെ ഭാഗമായി വ്യാപാരി വ്യവസായി വേങ്ങര സോൺ സംഗമം വേങ്ങര
വ്യാപാരഭവനിൽ നടത്തി. സോൺ പ്രസിഡൻ്റ് ടിടി അഹ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അലിയാർ കക്കാട് ഉദ്ഘാടനംചെയ്തു. ജില്ലാ കൺവീനർ ബശീർ ഹാജി പടിക്കൽ ആമുഖഭാഷണം നടത്തി. അബൂബക്കർ മാസ്റ്റർപടിക്കൽ വിഷയാവതരണം നടത്തി.
വിടി ഹംസ ഹാജി, അബ്ദുൽ കരീം, അബ്ദുൽ ഹഖ്, അസീസ് ഹാജി എന്നിവർ പ്രസംഗിച്ചു. എ പി അബ്ദുഹാജി സ്വാഗതവും അലവി കുട്ടി നെല്ലിപ്പറമ്പ് നന്ദിയും പറഞ്ഞു.